Wed, 8 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mar Thomas Eleventh

മാർ തോമസ് ഇലവനാലിന് സീറോമലബാർ സഭ പൗരസ്ത്യരത്നം അവാർഡ്

കൊ​​​ച്ചി: സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ പൗ​​​ര​​​സ്ത്യ​​​ര​​​ത്നം 2026 അ​​​വാ​​​ർ​​​ഡി​​​ന് ക​​​ല്യാ​​​ൺ രൂ​​​പ​​​ത മു​​​ൻ മെ​​​ത്രാ​​​നും ദീ​​​ർ​​​ഘ​​​നാ​​​ൾ സ​​​ഭ​​​യു​​​ടെ ആ​​​രാ​​​ധ​​​ന​​​ക്ര​​​മ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യി​​​രു​​​ന്ന മാ​​​ർ തോ​​​മ​​​സ് ഇ​​​ല​​​വ​​​നാ​​​ൽ അ​​​ർ​​​ഹ​​​നാ​​​യി.

സ​​​ഭ​​​യു​​​ടെ ത​​​ന​​​താ​​​യ ആ​​​രാ​​​ധ​​​ന​​​ക്ര​​​മ പാ​​​ര​​​മ്പ​​​ര്യ​​​ങ്ങ​​​ൾ വീ​​​ണ്ടെ​​​ടു​​​ക്കു​​​ന്ന​​​തി​​​ലും കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​ലും ആ​​​രാ​​​ധ​​​ന​​​ക്ര​​​മ​​​ത്തെ സം​​​ബ​​​ന്ധി​​​ച്ചു ദൈ​​​വ​​​ജ​​​ന​​​ത്തി​​​നി​​​ട​​​യി​​​ൽ ആ​​​ഴ​​​മേ​​​റി​​​യ അ​​​വ​​​ബോ​​​ധം വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​ലും മാ​​​ർ തോ​​​മ​​​സ് ഇ​​​ല​​​വ​​​നാ​​​ൽ ന​​​ൽ​​​കി​​​യ അ​​​മൂ​​​ല്യ​​​മാ​​​യ സം​​​ഭാ​​​വ​​​ന​​​ക​​​ളെ മാ​​​നി​​​ച്ചാ​​​ണു പു​​​ര​​​സ്‌​​​കാ​​​രം.

50000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന പു​​​ര​​​സ്കാ​​​രം ഓ​​​ഗ​​​സ്റ്റി​​​ൽ കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ക്കു​​​ന്ന സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ മെ​​​ത്രാ​​​ൻ സി​​​ന​​​ഡി​​​ന്‍റെ സ​​​മാ​​​പ​​​ന​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ സ​​​മ്മാ​​​നി​​​ക്കും.

പൗ​​​ര​​​സ്ത്യ ആ​​​രാ​​​ധ​​​ന​​​ക്ര​​​മ ദൈ​​​വ​​​ശാ​​​സ്ത്രം, ആ​​​രാ​​​ധ​​​ന​​​ക്ര​​​മ ക​​​ല, ആ​​​രാ​​​ധ​​​ന​​​ക്ര​​​മ സം​​​ഗീ​​​തം എ​​​ന്നി​​​വ​​​യി​​​ൽ മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന സ​​​ഭാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തി​​​ലൊ​​​രി​​​ക്ക​​​ൽ ന​​​ൽ​​​കു​​​ന്ന ഉ​​​ന്ന​​​ത പു​​​ര​​​സ്കാ​​​ര​​​മാ​​​ണി​​​ത്.

ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​വും വ​​​ട​​​വാ​​​തൂ​​​ർ സെ​​​ന്‍റ് തോ​​​മ​​​സ് അ​​​പ്പ​​​സ്തോ​​​ലി​​​ക് സെ​​​മി​​​നാ​​​രി​​​യി​​​ലെ ആ​​​രാ​​​ധ​​​ന​​​ക്ര​​​മ പ്ര​​​ഫ​​​സ​​​റു​​​മാ​​​യി​​​രു​​​ന്ന ഫാ. ​​​ഡോ. തോ​​​മ​​​സ് മ​​​ണ്ണൂ​​​രാം​​​പ​​​റ​​​മ്പി​​​ലാ​​​ണ് അ​​​വാ​​​ർ​​​ഡ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

ആ​​​രാ​​​ധ​​​ന​​​ക്ര​​​മ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ, ക​​​മ്മീ​​​ഷ​​​ൻ എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് കൊ​​​ട​​​ക്ക​​​ല്ലി​​​ൽ, സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ കൂ​​​രി​​​യ ചാ​​​ൻ​​​സ​​​ല​​​ർ ഫാ. ​​​ഡോ. ഏ​​​ബ്ര​​​ഹാം കാ​​​വി​​​ൽ​​​പു​​​ര​​​യി​​​ട​​​ത്തി​​​ൽ, ആ​​​രാ​​​ധ​​​ന​​​ക്ര​​​മ ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഡോ. ജി​​​ഫി മേ​​​ക്കാ​​​ട്ടു​​​കു​​​ളം എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ക​​​മ്മി​​​റ്റി​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ് നി​​​ർ​​​ണ​​​യം ന​​​ട​​​ത്തി​​​യ​​​ത്.

Latest News

Corehub Up